കണ്ണൂർ /കൂത്തുപറമ്പ് മണ്ഡലത്തിലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മുന്നിലെ സിസിടിവി ഹാർഡ് ഡിസ്ക്‌ക് മാറ്റലിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജൻ. ഹാർഡ് ഡിസ്‌ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സ്ഥാനാർഥിയുടെ ഏജന്റ് എത്തുംമുമ്പെ ഹാർഡ് ഡിസ്ക് മാറ്റി. മാറ്റിയ സമയത്തെ വിഷ്വൽ കട്ടാണ്. എന്തുകൊണ്ട് കൂത്തുപറമ്പിലും തലശ്ശേരിയിലും മാത്രം ഹാർഡ് ഡിസ്ക്‌ക് മാറ്റേണ്ടി വരുന്നു എന്നും ജയന്തി രാജൻ സ്റ്റോറേജ് തീർന്നു എന്നു പറഞ്ഞാണ് ബ്രണ്ണൻ കോളേജ് സ്ട്രോങ് റൂമിന് മുന്നിലെ ക്യാമറകളുടെ ഹാർഡ് ഡിസ് മാറ്റിയത്. ഹാർഡ് ഡിസ്ക്‌ക് മാറ്റുന്ന കാര്യം അറിയിച്ച് സ്ഥാനാർഥികളുടെ ഏജൻ്റുമാരെ വിളിപ്പിച്ചിരുന്നു.
Advertisement