"

BREAKING NEWS

AD

AD

കൊച്ചിയിൽ എൻജിനിയറിങ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

advertise here



കൊച്ചി / സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥിയെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  ആലപ്പുഴ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻ കാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി.ധനുഷിനെ (21)യാണ് ഇന്ന് വൈകിട്ട് അഞ്ചോടെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. 

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ആറാം സെമസ്റ്റർ വിദ്യാർഥിയാണ്.

 സെമസ്റ്റർ പരീക്ഷയ്ക്കായി  ഹാജർകുറവ് ഉണ്ടായിരുന്നതിനാൽ അത് സംബന്ധിച്ച സർട്ടിഫിക്കറ്റ് ഇന്ന് ഹാജരാക്കേണ്ടതായിരുന്നു. സമയമായിട്ടും കാണാതിരുന്നതിനെ തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് ആൾ വാടകയ്ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ മുറിയുടെ ജനലഴിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

 കളമശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


Advertisement
BERIKAN KOMENTAR ()