എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് പ്രവചനം
കണ്ണൂർ /
നാലാം തീയതി യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ല. എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ഉണ്ടാകും. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു ഡി എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും കെസി പറഞ്ഞു.
നാലാം തീയതി യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ല. എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ഉണ്ടാകും. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു ഡി എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വെള്ളാപ്പള്ളിയുടെ വിഷയത്തിൽ തുറന്ന ചർച്ചക്ക് ഇല്ല. അത് AICC യുടെ തീരുമാനം. സണ്ണി ജോസഫിന്റെ പേരിലുള്ള കത്ത്. അത്തരം ഒരു കത്ത് കിട്ടിയില്ല എന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യുന്ന നിങ്ങൾ ആര് പ്രതിപക്ഷ നേതാവ് ആകുമെന്ന് എന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നാലിലെ ഫലത്തിനായി കാത്തിരിക്കുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നല്ല ഫലം കിട്ടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് പ്രവചനം.
Advertisement