"

BREAKING NEWS

AD

AD

സർക്കാർ വിരുദ്ധവികാരം ഇല്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

advertise here



തിരുവനന്തപുരം /എക്‌സിറ്റ്‌ ഫോൾ ഫലങ്ങൾ ഭരണമാറ്റം പ്രവചിച്ചതോടെ കൂടുതൽ ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പുകൾ. എക്സിറ്റ് പോൾ ഫലങ്ങൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം ചെയ്തു. പ്രവചിക്കുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. സർക്കാർ വിരുദ്ധവികാരം ഇല്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ തെളിയിക്കുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രതികരണം. എക്സിറ്റ് പോളുകളെല്ലാം യുഡിഎഫിന്റെ ഭരണം പ്രവചിച്ചതോടെ നേരത്തെയുണ്ടായിരുന്ന ആത്മവിശ്വാസം വർധിച്ചിട്ടുണ്ട് നേതാക്കൾക്ക്, 85-ലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലവിലെ കണക്കുകൂട്ടൽ. വി.ഡി സതീശൻ നയിച്ച പുതുയുഗ യാത്രയ്ക്ക് മികച്ച
മുഖ്യമന്ത്രിയെ സ്വീകരണമാണ് ലഭിച്ചതെന്നും മുൻപ് എംഎഎൽമാരുടെ തീരുമാനിക്കുന്നതിന് അഭിപ്രായം തേടുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. എല്ലാ ഏജൻസിയും യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെന്നായിരുന്നു സാദിഖലി തങ്ങളുട പ്രതികരണം. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും എൽഡിഎഫ് അധികാരത്തിൽ തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചു. എക്സിറ്റ് പോളുകളിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്‌ണനും പറഞ്ഞു. അതേസമയം, എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ കാണുന്നത് എൽഡിഎഫിന്റെ തുടർഭരണ സാധ്യതയാണെന്നായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം.

Advertisement
BERIKAN KOMENTAR ()