"

BREAKING NEWS

AD

AD

കോഴിക്കോട് കിണറ്റിൽ കയറിൽ ശംഖുവരയൻ

advertise here


കോഴിക്കോട് /വീട്ടുമുറ്റത്തെ കിണറിൽ നിന്നും വെള്ളം മുക്കുന്നകയറിൽ ശംഖുവരയൻ.
മുക്കത്തിനു സമീപം കാരശ്ശേരി പഞ്ചായത്തിലെ
മുരിങ്ങംപുറായിലാണ്
വെള്ളം മുക്കുന്ന കയറി ശംഖു വരയൻപാമ്പിനെകണ്ടത്.
ഇന്ന് രാവിലെയാണ് സംഭവം.പതിവുപോലെമുരിങ്ങം പുറായി തൂങ്ങലിലെ വീട്ടമ്മ വെള്ളം മുക്കാൻ വീട്ടുമുറ്റത്തെ കിണറിന്റെ പരിസരത്ത് എത്തിയതായിരുന്നു.
തുടർന്ന് ബക്കറ്റ് എടുത്ത് കിണറ്റിലേക്ക് ഇറക്കാൻ നോക്കുമ്പോൾ
കൈകളിൽകയർ അല്ലാത്ത മറ്റെന്തോ ഒന്ന് സ്പർശിച്ചു.
നോക്കുമ്പോഴാണ്ഒരു മീറ്ററോളം നീളത്തിലുള്ള ശങ്കുവരയൻ പാമ്പിനെ കയറിൽ പറ്റിപ്പിടിച്ച് നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
വീട്ടമ്മയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തി.
പാമ്പിനെ കയറിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഉടൻതന്നെ വീട്ടുകാർതാമരശ്ശേരി റെയിഞ്ച് ഓഫീസിൽ വിവരമറിയിച്ചു.തുടർന്ന് റെയിഞ്ച് ഓഫീസിന് കീഴിലുള്ള സ്നേക്ക് റെസ്ക്യൂടീമിലെ ബാബു വെള്ളങ്ങൽ സ്ഥലത്തെത്തി.ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം
കയറിൽ പറ്റിപ്പിടിച്ച് കിടക്കുന്ന പാമ്പിനെപിടികൂടി.
പിടികൂടിയ പാമ്പിനെ താമരശ്ശേരി റെയിഞ്ച് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.
ഏതായാലും തലനാരിഴക്കാണ് പാമ്പുകടിയേൽക്കാതെ
വീട്ടമ്മ രക്ഷപ്പെട്ടത്.
Advertisement
BERIKAN KOMENTAR ()