"

BREAKING NEWS

AD

AD

തിരുവനന്തപുരം വർക്കലയിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

advertise here


തിരുവനന്തപുരം /തിരുവനന്തപുരം വർക്കലയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശിയായ ഷൈൻ(40)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. വെൽഡിങ് തൊഴിലാളിയായ ഷൈൻ പതിനെട്ടാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. കണ്ണൂർ കാഞ്ഞിരക്കൊല്ലിയിലും യുവാവിന് സൂര്യാതപമേറ്റു. കൊട്ടാടിക്കവലയിലെ അബിൻ ജോസിനാണ് പൊള്ളലേറ്റത്. കുടിവെള്ള പൈപ്പ് നന്നാക്കുന്നതിനിടെ ഇന്നലെ വൈകിട്ടാണ് അബിന് സൂര്യാതപമേറ്റത്. നേരത്തെ, വൈപ്പിൻ കുഴുപ്പിള്ളി സ്വദേശി പട്ടമന രമേശനും സൂര്യാതമേറ്റിരുന്നു. പുതുവൈപ്പിൻ ഇന്ത്യൻ ഓയിൽ കോർപറേഷനിലെ തൊഴിലാളിയായ രമേശൻ പറവൂർ
താലൂക്ക് ആശുപത്രിയിലാണ്
Advertisement
BERIKAN KOMENTAR ()