കരുവാരകുണ്ട് / കരുവാരക്കുണ്ട് മുള്ളറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് ജോലിക്കിടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ജനവാസ മേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍ കാട്ടാന ഇറങ്ങിയത് കരുവാരക്കുണ്ട് പ്രദേശത്ത് വലിയ ഭീതി പടര്‍ത്തിയിരിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായ ഈ മേഖലയില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Advertisement