വാൽപ്പാറ / വാൽപ്പാറ കണ്ട് പൊള്ളാച്ചിയിലേക്ക് മടങ്ങിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാൽപ്പാറയിൽ എത്തിയ വിനോദസഞ്ചാരികൾ പൊള്ളാച്ചിയിലേക്ക് മടങ്ങുമ്പോൾ പതിമൂന്നാം ഹെയർപിൻ വളവിൽ വച്ചായിരുന്നു അപകടം. ഏഴ് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമാണെന്നും അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 പേരാണ് ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്നത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ അധ്യാപകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Advertisement