പാലക്കാട്/ കേരള-തമിഴ്‌നാട് അതിർത്തിയായ വാൽപ്പാറയിൽ വാഹനാപകടത്തിൽ ഒൻപത് മലയാളികൾ മരിച്ചു. ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബവുമാണ് അപകടത്തിൽപെട്ടത്. പ്രധാന അധ്യാപിക ഉൾപ്പെടെ 12 അധ്യാപകരും ഒരു ഡ്രൈവറും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലർ. വാൽപ്പാറ കുന്നിൻ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ 16 പേർ ഉണ്ടായിരുന്നതായാണ് വിവരം.
Advertisement