പൊള്ളാച്ചി / വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. ഒൻപത് മലയാളികളാണ് മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. പ്രധാന അധ്യാപിക ഉൾപ്പെടെ 12 അധ്യാപകരും ഒരു ഡ്രൈവറും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇതിൽ രണ്ട് പേരെ കോയമ്പത്തൂർ ആശുപത്രിയിലേക്കും രണ്ട് പേരെ പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി. മരിച്ചവർ 1. അജിത (54)
പ്രധാന അധ്യാപിക, 2. റംല (52) -
അധ്യാപിക, 3. സുഹറ (43) -
അധ്യാപിക, 4. ആശ (41) -
അധ്യാപിക, 5. മജീദ് (43)-
അധ്യാപികൻ, 6. സാജിത (45)-
അധ്യാപിക, 7. ഷക്കീല (37)-
അധ്യാപിക, 8. റുഖിയ (39), 9.
ഹിഷാം (12). ഇതിൽ അജിത
മലപ്പുറം പുലാമന്തോൾ
സ്വദേശിനിയാണ്. ബാക്കിയുള്ളവർ പാങ്ങ് സ്വദേശികളാണ്.വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലർ. വാൽപ്പാറ കുന്നിൻ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകർത്ത ശേഷം 800 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവിൽ നിന്നും പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലർ സമ്പൂർണമായി തകർന്ന നിലയിലാണ്.
Advertisement