"

BREAKING NEWS

AD

AD

കാസർകോട് ചെങ്കളയിൽ ട്രെയിൻ കാറ്റിൽ തെറിച്ചുപോയ കുട്ടി മരിച്ചു

advertise here


By സെയിഫു ചെങ്കള
കാസർകോട് /
കാസർകോട് ചെങ്കളയിൽ ട്രെയിൻ കടന്നുപോകുമ്പോഴുണ്ടായ ശക്തമായ കാറ്റിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ അഞ്ച് വയസ്സുകാരി മരിച്ചു. നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി മൊഗ്രാൽ നാങ്കിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

മരണവീട്ടിൽ പോയി മുത്തശ്ശി നഫീസയോടൊപ്പം മടങ്ങിവരികയായിരുന്നു മറിയം. റെയിൽവേ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്തുകൊണ്ട് നഫീസ നടന്നുപോകുന്നതിനിടെ ട്രെയിൻ വരികയും, അതിന്റെ കാറ്റടിച്ച് ഇരുവരും തെറിച്ചുവീഴുകയുമായിരുന്നു. വീഴ്ചയിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ മുത്തശ്ശി നഫീസ നിലവിൽ ചികിത്സയിൽ തുടരുകയാണ്


Advertisement
BERIKAN KOMENTAR ()