"

BREAKING NEWS

AD

AD

നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

advertise here


തിരുവനന്തപുരം /നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വ്ളാത്താങ്കര സ്വദേശി എം.എൽ അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്‌ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വഴക്കിനിടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെന്ററിൽ അധ്യാപകനാണ് വിഷ്ണു‌. ഇവർ തമ്മിൽ വഴക്ക് നിലനിന്നിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. കൊലപാതക ശേഷം പ്രതി തന്നെയാണ് വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Advertisement
BERIKAN KOMENTAR ()