ഇരിട്ടി /ബംഗളൂരുവിൽ നിന്നും ബസ്സിൽ ഇരിട്ടി പഴയ ബസ്റ്റാന്റിൽ വന്നിറങ്ങിയ രണ്ട് യുവാക്കളിൽ നിന്നും എക്സൈസ് സംഘം, മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടി. ഉളിക്കൽ നുച്യാട് സ്വദേശി കെ. മുഹമ്മദ് സാദിഖ് (28 ), മണിപ്പാറ സ്വദേശി എം.മിഥിലാജ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 5.20 ഗ്രാം എംഡിഎംഎ എക് സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് കമ്മീഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ, ഇരിട്ടി എക്‌സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നിന്നും ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ വി. എൻ. സതീഷ്, സിവിൽ എക് സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തുവളപ്പിൽ, കെ. രമിഷ്, സി. വി. പ്രജിൽ, കെ.അഭിജിത്ത് , കെ.പി. ജുനിഷ്, കെ.ടി ജോർജ്, എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതിൽ കേരള എടിഎസ്സിൻ്റെ സഹായവും ലഭിച്ചിരുന്നു.
Advertisement