"

BREAKING NEWS

AD

AD

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീയും കുഞ്ഞും മരിച്ചു

advertise here







ഇടുക്കി / നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറമ്മ (65), ആറുമാസം പ്രായമുള്ള നിക്കു എന്നിവരാണ് മരണപ്പെട്ടത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സമീപത്തുള്ള വ്യൂ പോയിന്റ് സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ജീപ്പ് ഏകദേശം 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. പന്ത്രണ്ടോളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. നില ഗുരുതരമായവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഡബിൾ കട്ടിങ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.


Advertisement
BERIKAN KOMENTAR ()