ആലപ്പുഴ/ ഏറനാട് എക്‌സ്‌പ്രസിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിലായി. തിരുവല്ല സ്വദേശി മനീഷ് (27) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ട്രെയിനിലെ ഡി-3 കോച്ചിലായിരുന്നു സംഭവം.
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ പ്രതി അസഭ്യം പറയുകയും കൈയ്യേറ്റത്തിന് മുതിരുകയുമായിരുന്നു. ടിടിഇ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളത്തു വെച്ചാണ് ജിആർപിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോകാനാണ് താൻ ട്രെയിനിൽ കയറിയതെന്നാണ് പ്രതിയുടെ മൊഴിയെങ്കിലും പൊലീസ് ഇത് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. തിരുവല്ല സ്വദേശിയായ ഇയാൾ എന്തിന് ആലപ്പുഴ വഴി കൊല്ലത്തേക്ക് യാത്ര ചെയ്തു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
പ്രതിക്കെതിരെ ഗുരുവായൂർ സ്റ്റേഷനിൽ മറ്റൊരു കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ മനീഷിനെ റിമാൻഡ് ചെയ്തു.
Advertisement