"

BREAKING NEWS

AD

AD

കൊട്ടിയൂർ വൈശാഖമഹോൽസ വത്തിന് ഇനി ദിവസങ്ങൾ മാത്രം !

advertise here

കൊട്ടിയൂർ (കണ്ണൂർ):
കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. വൈശാഖ മഹോത്സവത്തിനു മുന്നോടിയായിട്ടുള്ള "പ്രാകൂഴം" മെയ് 2ന് ആരംഭിക്കും.
തുടന്ന് മെയ് 23ന് നീരെഴുന്നള്ളത്ത്.മെയ് 29 വെള്ളി നെയ്യാട്ടം,30ന് ഭണ്ഡാരം എഴുന്നള്ളത്ത്,ജൂൺ 5ന് തിരുവോണം ആരാധന, 7ന് പ്രധാന ചടങ്ങായ ഇളനീർവെപ്പ്, 8ന് ഇളനീരാട്ടം, അഷ്ടമി ആരാധന,
 10ന് രേവതി ആരാധന,14ന് രോഹിണി ആരാധന,16ന് തിരുവാതിര ചതുശ്ശതം,17ന് പുണർതം ചതുശ്ശതം,19ന് ആയില്യം ചതുശ്ശതം,20ന് മകം കലംവരവ്,23ന് അത്തം ചതുശ്ശതം, വാളാട്ടം,കലശപൂജ
 24ന് തൃക്കലശാട്ട്
ശ്രദ്ധിക്കേണ്ടത് ഇതാണ് 👈 മെയ്
30ന് അർദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപും,ജൂൺ 20ന് മകം നാൾ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല 🙏🏻


  .        കേരളത്തിൽ കണ്ണൂർ ജില്ലയിൽ ബാവലിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ ശിവക്ഷേത്രം ഒട്ടേറെ സവിശേഷതകൾ കൊണ്ടു പ്രസിദ്ധമായ ഒരു ക്ഷേത്ര സമുച്ചയമാണ്.
കൊട്ടിയൂർ
തെക്കെ ഇന്ത്യയിലെ വാരാണസി,
ദക്ഷിണകാശി, വടക്കുകാവ് എന്നീ പല പേരുകളിൽ അറിയപ്പെടുന്നു എങ്കിലും കേരളത്തിലെ ദുർഗ്ഗാ ക്ഷേത്രങ്ങളിലും ഇത്  പ്രസക്തമാണ്. വർഷത്തിൽ 28 ദിവസം മാത്രം ആരാധനയുള്ള അക്കരെ കൊട്ടിയൂർ, വർഷത്തിൽ ബാക്കിയുള്ള ദിവസങ്ങളിൽ ശിവഭഗവാന് പൂജയുള്ള ഇക്കരെ കൊട്ടിയൂർ.കൊട്ടിയൂർ ഉത്സവത്തിൽ പ്രധാനപ്പെട്ട പല ആചാരങ്ങൾക്കും തുടക്കം മണത്തന ക്ഷേത്ര സങ്കേതം ഇവയെല്ലാം ചേർന്നതാണ് കൊട്ടിയൂർ ക്ഷേത്ര സമുച്ഛയം.  ഉത്സവ വേളകളിൽ ഏറ്റവും കൂടുതൽ ഭക്തർ വന്നുചേരുന്ന ക്ഷേത്രങ്ങളിൽ ശബരിമലക്കു ശേഷം കൊട്ടിയൂരാണ് എന്ന് കരുതപ്പെടുന്നു. ഏറ്റവും സങ്കീർണമായ ഉത്സവ ചടങ്ങുകൾ നടത്തി വരുന്നത് കൊട്ടിയൂരാണ്. ഉത്സവ ചടങ്ങുകൾ ബാക്കിയാക്കി കൊണ്ട് ആളുകൾ (ജീവനക്കാരും ഭക്തരും) ഒഴിഞ്ഞു പോകുന്നു.  കഴിഞ്ഞ വർഷത്തെ തുടർച്ചയായാണ് ഈ വർഷത്തെ ഉത്സവ ആരംഭം എന്നത് മറ്റെവിടെയുമില്ലാത്ത ഒരു  ചടങ്ങാണ്. തന്ത്രിയുടെ ഉത്തമമായ  അനുഷ്ഠാന രീതികളും ആദിവാസി മൂപ്പന്റെ മധ്യമ കർമ്മങ്ങളും ചേർന്ന സമ്മിശ്ര നിർവ്വഹണ രീതിയാണ് ഇവിടെ അനുവർത്തിച്ച് വരുന്നത്. വിവിധ ജാതികളുടെയും ആദിവാസി സമൂഹത്തിന്റെയും സഹകരണവും സഹ വർത്തിത്വമില്ലാതെ കൊട്ടിയൂർ ഉത്സവം നടക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ജലത്തിലൂടെ ശയന പ്രദിക്ഷിണം ഇവിടെ മാത്രം കണ്ടുവരുന്നതാണ്. ചില കർമ്മങ്ങൾ സശ്രദ്ധം വീക്ഷിക്കുമ്പോൾ ആദിവാസികൾക്കാണ് പ്രാധാന്യം എന്ന് തോന്നിപ്പോകുന്നു. അച്ഛൻ(ദക്ഷപ്രജാപതി ) ക്ഷണിക്കാതെ മകൾ (സതീദേവി ) യാഗശാലയിൽ എത്തിയപ്പോൾ തനിക്കേറ്റ അപമാനത്തിൽ മനം നൊന്ത് ദേഹത്യാഗം ചെയ്തതിൽ കോപം കൊണ്ട് പരമശിവൻ ജടയിൽ നിന്നും നന്ദികേശ്വരനെ സൃഷ്ടിച്ച് ദക്ഷപ്രജാപതിയെ വധിച്ചു ശ്രീപരമേശ്വരന്റെ കോപം ശമിപ്പിക്കാനെന്ന സങ്കല്പത്തിൽ ആദ്യത്തെ പത്തു ദിവസം വിവിധ അഭിഷേകങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതാണ് മറ്റൊന്ന്. മത്തവിലാസം കൂത്തിന്റെ സങ്കല്പത്തിലോ ശിവ താണ്ഡവ നൃത്ത സങ്കല്പത്തിലോ ചാക്യാർ കൂത്ത് ( സ്ഥിരമായ,തുടർച്ചയായ അവതരണം ) അവിഭാജ്യ ഘടകമാണ്. ഓരോ വസ്തുക്കളും (അഗ്നി, തിരുവായുധം (വാള് ) ഭണ്ഡാരം , ഇളനീർ മുതലായവ എഴുന്നെള്ളിപ്പുകളായി ക്ഷേത്രത്തിലെത്തിക്കുന്നതിന് പല വീട്ടുകാരും , സമുദായങ്ങളും അവകാശികളാണ്. സമൂഹത്തിൽ സഹകരണത്തിനും സഹവർത്തിത്വത്തിനും കാരണമാകുന്നു എന്നത് ഈ ഉത്സവത്തിന്റെ ഗുണവശമാണ്. ഇവിടത്തെ പ്രധാന പ്രസാദമാണ് ഓടപൂവ് . അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിനെ വലം വെക്കുന്ന ബാവലി പുഴക്കിക്കരെ ഓട തല്ലിയാൽ ദക്ഷന്റെ താടിയായി സങ്കല്പിക്കുന്ന ഓട പൂവാവില്ല എന്നത് അത്ഭുതം. ആദ്യ കാലങ്ങളിൽ ഭഗവാൻ ഭഗവതിമാരുടെ എഴുന്നെള്ളിപ്പുകൾക്ക് കൃത്യമായി കാട്ടാനകൾ വന്നിരുന്നു തുടർന്ന് എഴുന്നെള്ളിപ്പ് കഴിഞ്ഞതിനു ശേഷമെ കാട്ടിലേക്ക് മടങ്ങിയിരുന്നുള്ളു എന്നും കേൾക്കുന്നു. ഇവിടെത്തെ പൂജാവിധാനങ്ങൾ ചിട്ടപ്പെടുത്തിയത് ശ്രീ ശങ്കരാചാര്യ സ്വാമികളാണെന്ന് പറയുന്നു. പാർവ്വതി ദേവി സരസ്വതി ഭാവത്തിലല്ലാത്തതിനാലായിരിക്കാം ദുർഗ്ഗാക്ഷേത്രമാണ് എങ്കിലും ഇവിടെ വിദ്യാരംഭത്തിന് പ്രസക്തിയില്ല. അങ്ങിനെ ഒരു പാട് പ്രത്യേകതകളുടെ സങ്കേതമാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രം.
        


Advertisement
BERIKAN KOMENTAR ()