ന്യൂഡൽഹി / രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ വാണിജ്യപാചകവാതക സിലിണ്ടർ വില വർധിപ്പിച്ച് കേന്ദ്രസർക്കാർ. 19 കിലോ ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ 993 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയിൽ എൽപിജി വില 2031 രൂപയിൽ നിന്നും 3024 രൂപയായി വർധിച്ചു.ഗാർഹികസിലിണ്ടറിന്റെ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ്റെ വില വർധിപ്പിച്ചത്. മാർച്ചിൽ 144 രൂപയുടെ വർധനയുണ്ടായപ്പോൾ ഏപ്രിൽ ഒന്നിന് 200 രൂപയുടെ വർധനയുണ്ടായി.വാണിജ്യ പാചകവാതക സിലിണ്ടറിൻ്റെ വില വർധിച്ചത് റസ്റ്ററൻ്റുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഭക്ഷ്യവസ്‌തുക്കളുടെ വില കൂട്ടും
Advertisement