"

BREAKING NEWS

AD

AD

പാലക്കാട് തേളിൻ്റെ കുത്തേറ്റ് ചികിത്സയിലായ വിദ്യാർത്ഥി മരിച്ചു

advertise here




പാലക്കാട് /തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്. മെയ് ആറിന് കളിക്കുന്നതിടെയാണ് നസ്ലീമിന് തേളിൻ്റെ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മരുന്ന് കഴിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി 12 ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ നസ്ലിം കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളികെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. എന്നാൽ പാമ്പ്കടിച്ചതിൻ്റെ ലക്ഷണമൊന്നും ശരീരത്തിൽ കണ്ടില്ലെന്ന് ഇൻക്വസ്റ്റിന് ശേഷം പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിൽ ഹൃദയത്തിൻ്റെ ഭാഗത്ത് നീല നിറം കണ്ടെത്തിയിട്ടുണ്ട്. വിഷബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം.



Advertisement
BERIKAN KOMENTAR ()