തിരുവനന്തപുരം / വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാമുണ്ടാകും?. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും കോണ്‍ഗ്രസിലും ഘടകകക്ഷികളിലും സീറ്റ് ഉറപ്പിച്ച ചിലര്‍ ഉണ്ട്. കോണ്‍ഗ്രസില്‍ ആറ് പേര്‍ ഏകദേശം സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, എം ലിജു, പി സി വിഷ്ണുനാഥ് എന്നിവരാണവര്‍. ഇതില്‍ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് ഏകദേശം ഉറപ്പിച്ച മട്ടാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തല ഉപാധിയെന്ന നിലയില്‍ മുന്നോട്ടുവെച്ചത് ആഭ്യന്തരമന്ത്രി സ്ഥാനമാണ്. രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന. രമേശ് ചെന്നിത്തലക്ക് പ്രധാന വകുപ്പ് നല്‍കണമെന്ന് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിരുന്നു.
Advertisement