കോഴിക്കോട് /പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിലാണ് സംഭവം. പൂവത്തുംചാലിൽ ലാലുവിന്റെ ഭാര്യ സോന(27)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.
സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്. വാഹനം ഓടിച്ചിരുന്ന ലാലു പരിക്കുകളോടെ രക്ഷപ്പെട്ടു.
പിൻഭാഗത്തെ ഡോർ ലോക്കായതിനാൽ സോനയ്ക്ക് ഇറങ്ങാനായില്ലെന്നാണ് വിവരം. നാട്ടുകാരെത്തി സോനയെ പുറത്തെടുത്ത്
പിൻഭാഗത്തെ ഡോർ ലോക്കായതിനാൽ സോനയ്ക്ക് ഇറങ്ങാനായില്ലെന്നാണ് വിവരം. നാട്ടുകാരെത്തി സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കക്കറമുക്കിനെ നടുക്കിയ ദുരന്തം
പേരാമ്പ്ര: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതി ദാരുണമായി മരിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി പൂവത്തുംചാലിൽ റിജിൻലാലിന്റെ ഭാര്യ സോന (30) ആണ് മരണപ്പെട്ടത്. ഭർത്താവ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലാണ്.
ഇന്ന് രാത്രി 9.15ഓടെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കക്കറമുക്ക് റോഡിലായിരുന്നു അപകടം. ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ പെട്ടെന്നാണ് തീപിടിച്ച് കത്തിനശിച്ചത്.
കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. സമീപത്തെ നെൽവയലിൽ നിന്ന് വെള്ളം കോരിയൊഴിച്ച് തീയണയ്ക്കാനും കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കാനുമായിരുന്നു ശ്രമം. നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെയാണ് ഭർത്താവിനെ പുറത്തെടുത്തത്.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപേ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisement