"

BREAKING NEWS

AD

AD

വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ്

advertise here


മയ്യിൽ / കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും 2026 - 28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മയ്യിൽ ഐ.ടി.എം കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.

യൂണിറ്റ് പ്രസിഡന്റ് കെ.പി അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. വ്യാപാരികൾ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികൾ പി.പി സിദ്ദിഖ് പ്രസിഡന്റായും, രാജീവ് മാണിക്കോത്തിനെ ജനറൽ സെക്രട്ടറിയായും, പി. ഷറഫുദ്ദീനെ ട്രഷററായും യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

ചടങ്ങിൽ രാജീവ് മാണിക്കോത്ത്, അബ്ദുൽമനാഫ്, പി.ഷറഫുദ്ദീൻ, പി.പി.സിദ്ദിഖ്, യു.പി.മജീദ്, എ.എം. മുസ്തഫ , എം.ഒ.നാരായണൻ  തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭരണസമിതിക്ക് വ്യാപാരികളും സംഘടനാ നേതാക്കളും ആശംസകൾ അർപ്പിച്ചു.


Advertisement
BERIKAN KOMENTAR ()