"

BREAKING NEWS

AD

AD

എസ്എസ്എൽസി പരീക്ഷ ഫലം വിദ്യാർത്ഥിനി ജീവനൊടുക്കി

advertise here



തൃശൂർ /
 എസ്എസ്എൽസി പരീക്ഷ ഫലം വന്നതിനു പിന്നാലെ മാളയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കുഴൂർ കുണ്ടൂർ ചേനപ്പാറക്കുന്നുമ്മേൽ വിനീഷിൻ്റെ മകൾ വിസ്മയ (16) യാണ് മരിച്ചത്. വീടിനകത്ത് ജനലിൽ തോർത്ത് കഴുത്തിൽ കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം.
കുഴൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ് വിസ്മയ


SSLC പരീക്ഷാഫലം ജീവനെക്കാൾ വലുതാണോ? വിസ്മയയുടെ വിയോഗം  ചോദ്യചിഹ്നമാകുന്നു .. 

എസ്എസ്എൽസി ഫലം വന്നതിന് പിന്നാലെ തൃശൂർ കുഴൂരിലെ കുണ്ടൂർ സ്വദേശിയായ 16 വയസ്സുകാരി വിസ്മയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അച്ഛൻ വിനീഷ് ഗൾഫിലും അമ്മ ശ്രീന ഇറ്റലിയിലുമാണ്. ഫലവുമായി ബന്ധപ്പെട്ട വിഷമമാണോ മരണകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

കുഞ്ഞുങ്ങളോട് ഒരു വാക്ക്.. 
പത്താം ക്ലാസ് പരീക്ഷാഫലം നിങ്ങളുടെ ജീവിതത്തിന്റെ അവസാനമല്ല. തോറ്റുപോയാലും മാർക്ക് കുറഞ്ഞുപോയാലും പൊരുതാൻ ഇനിയും ഒരുപാട് അവസരങ്ങൾ മുന്നിലുണ്ട്. ഒരു സർട്ടിഫിക്കറ്റിനും നിങ്ങളുടെ ജീവന്റെ വിലയില്ല.

 രക്ഷിതാക്കൾ ശ്രദ്ധിക്കാൻ 
മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടികളെ കുറ്റപ്പെടുത്തരുത്. അവർക്ക് ഈ സമയത്താണ് നിങ്ങളുടെ പിന്തുണ ഏറ്റവും കൂടുതൽ വേണ്ടത്. അവരുടെ സങ്കടങ്ങൾ കേൾക്കാൻ കൂടെയുണ്ടാകണം.

വിസ്മയയ്ക്ക് ആദരാഞ്ജലികൾ.. ഇനിയൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കട്ടെ


Advertisement
BERIKAN KOMENTAR ()