"

BREAKING NEWS

AD

AD

കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കിട്ടി

advertise here


കൊച്ചി /നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂർ സ്വദേശി ആഷറിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. ഉച്ച മുതൽ ആഷിറിനായി തിരച്ചിൽ തുടരുകയായിരുന്നു. അതേസമയം, അതിരപ്പിള്ളി വിരിപ്പാറയിൽ പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി പ്രവീൺ ആണ് കാൽവഴുതി പുഴയിൽ വീണത്. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം അതിരപ്പള്ളിയിൽ എത്തിയതാണ്. വീഡിയോ ചിത്രീകരണത്തിനിടെയാണ് കയത്തിലേക്ക് യുവാവ് വീണത്. മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Advertisement
BERIKAN KOMENTAR ()