"

BREAKING NEWS

AD

AD

നന്തി ബസാറിൽ മോഷണ ശ്രമത്തിനിടെ കിണറ്റിൽ വീണു!

advertise here


കോഴിക്കോട് / നന്തി ബസാറിൽ മോഷണ ശ്രമത്തിനിടെ കിണറ്റിൽ വീണ കള്ളൻ പിടിയിൽ. നന്തി ബസാർ സ്വദേശി കുഞ്ഞബ്ദുള്ളയുടെ കിണറ്റിലാണ് അസം സ്വദേശി അഗസ്റ്റിൻ ബിർള (26) വീണത്. കുളിമുറി വഴി അകത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണതെന്ന് സംശയം. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർഫോഴ്സെസെത്തി അഗസ്റ്റിനെ പുറത്തെടുത്തു ഇന്ന് പുലർച്ചെയോടെയാണ് മോഷണശ്രമം നടന്നത്. കുളിമുറി വഴി അകത്തേക്ക് കയറാനുള്ള ശ്രമത്തിനിടെ ഗ്രിൽ മാറുകയും കാൽ വഴുതി കിണറ്റിലേക്ക് വീഴുകയുമായിരുന്നു. രാവിലെ മുറ്റമടിക്കുകയായിരുന്ന വീട്ടമ്മ കിണറ്റിൽ നിന്ന് ശബ്ദം കേട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പൈപ്പിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്ന യുവാവിനെ കണ്ട വീട്ടുകാർ പൊലീസിനെയും
വിവരമറിയിച്ചു. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ചാണ് യുവാവിനെ പുറത്തെടുത്തത്. 10 അടിയോളം താഴ്ചയുള്ള വെള്ളമുള്ള കിണറിലേക്കാണ് ഇയാൾ വീണത്. മോഷ്ടാവിന് കാര്യമായ പരിക്കുകളില്ല. ഇയാളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. നിലവിൽ മോഷ്‌ടാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇതേ വീട്ടിൽ നിന്ന് 12 പവനോളം സ്വർണം മോഷണം പോയിരുന്നു.

Advertisement
BERIKAN KOMENTAR ()