തൃശൂർ /
അങ്കമാലിക്ക് പിന്നാലെ തൃശൂർ ഇരിങ്ങാലക്കുടയിലും ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആനയാണ് പാപ്പാനെ ചവിട്ടിക്കൊന്നത്. ആനയുടെ രണ്ടാം പാപ്പൻ ശ്രീക്കുട്ടനാണ് ജീവൻ നഷ്ടമായത്. 25 വയസ് മാത്രമാണ് ശ്രീക്കുട്ടന്റെ പ്രായം.
പരുക്കേറ്റ ഒന്നാം പാപ്പാൻ അമൽ ചികിത്സയിലാണ്. വഴുവാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ വിളക്കുത്സവത്തിൻ്റെ ഭാഗമായാണ് ആനയെ എത്തിച്ചത്. ഇന്നലെത്തന്നെ ആന ചെറിയ രീതിയിൽ ഇടഞ്ഞ സാഹചര്യമുണ്ടായിരുന്നു. ഉടൻ തന്നെ പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും
അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.
Advertisement