clt
പടപ്പേങ്ങാട് / നൂറ്റാണ്ടു പഴക്കമുള്ള പടപ്പേങ്ങാട് ആലിൻകീഴിലെ ആൽമരം പൊട്ടിവീണു.സമീപത്തെ പരേതനായ താറ്റോട്ട് ശങ്കരൻ്റെ കെട്ടിടം തകർന്നു.വെള്ളിയാഴ്ച രാവിലെയാണ് മരത്തിൻ്റെ വലിയ കൊമ്പ് പൊട്ടി വീണത്.പടപ്പേങ്ങാട് പൊതുജന വായനശാലക്കു സമീപമുള്ള ആലും തറയും നാടിൻ്റെ അടയാളമായിരുന്നു.ധാരാളം ആളുകൾ ആൽച്ചുവട്ടിൽ ഇരിക്കാനും കാറ്റു കൊള്ളാനും എത്താറുള്ളതാണ്.രാവിലെ ആയതിനാൽ ആളുകളാരും സമീപത്തുണ്ടായിരുന്നില്ല.അതിനാൽ അപകടം ഒഴിവായി. ചെമ്മിണിചൂട്ട-പടപ്പേങ്ങാട് റോഡിലാണ് ആലിൻകീഴ് കവല.
തളിപ്പറമ്പിൽ നിന്നും അഗ്‌നിശമന സേനയെത്തി ഒടിഞ്ഞു വീണ കൊമ്പ് മുറിച്ചു നീക്കി.ഗ്രാമപ്പഞ്ചായത്ത് അംഗം എ .എൻ.വിനോദ് നേതൃത്വം നൽകി.
മരത്തിൻ്റെ ഒരു ഭാഗം ഇനിയും അവശേഷിച്ചിരിപ്പുണ്ട്.സമീപത്തെ അങ്കണവാടിക്ക് ഭീഷണിയായിരുന്നു ആൽമരമെന്ന് നാട്ടുകാർ പറയുന്നു.
Advertisement