"

BREAKING NEWS

AD

AD

അനിശ്ചിതത്വങ്ങൾക്കൊടുവിൽ മന്ത്രിമാരും വകുപ്പുകളുമായി

advertise here


മാസപിറ കണ്ടു ഒമാനിൽ മെയ് 27 ന് ബലി പെരുന്നാൾ


21 മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം /

അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി. മന്ത്രി സഭയിൽ കെ.സി പക്ഷത്തിന് അപ്രമാധിത്യം. വി.ഡി.സതീശൻ മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനവകുപ്പും തുറമുഖവും കൈകാര്യം ചെയ്യും. കോൺഗ്രസിൽ നിന്ന് 11 എംഎൽഎമാരും മുസ്ലിം ലീഗിൽ നിന്ന് അഞ്ച് പേരും മന്ത്രിസഭയിലെത്തും . അപ്രതീക്ഷിതമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂർ സ്പ‌ീക്കറും ഷാനിമോൾ ഉസ്‌മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. സത്യപ്രതിജ്ഞ നാളെ രാവിലെ പത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. 11 പേരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലേക്കെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനകാര്യം, തുറമുഖം വകുപ്പുകളും
വി.ഡി സതീശനാണ് കൈകാര്യം ചെയ്യുക. നിയമവകുപ്പും മുഖ്യമന്ത്രിക്കായിരിക്കുമെന്നാണ് വിവരം. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ ഏറ്റെടുത്ത് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുകയായിരുന്ന ചെന്നിത്തലയെ ആഭ്യന്തര വകുപ്പ് നൽകാമെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ അനുനയിപ്പിച്ചത്. ഇവരെ കൂടാതെ, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ഒ.ജെ ജനീഷ്, ബിന്ദു കൃഷ്‌ണ, റോജി എം ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി ജോൺ, അനൂബ് ജേക്കബ് എന്നിവരും മന്ത്രിമാരാകും. 
അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാരാകുക. രണ്ടര വർഷം കഴിഞ്ഞാൽ കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്‌ദുല്ല ടേം വ്യവസ്ഥയിൽ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് വിവരം. തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാർ ഇന്നെത്തും.


Advertisement
BERIKAN KOMENTAR ()