"

BREAKING NEWS

AD

AD

മന്ത്രിമാരെ തീരുമാനിക്കുന്നതാണ് കോൺഗ്രസിന് മുന്നിലുള്ള കടമ്പ

advertise here


സിപിഐഎം വിമതരായി ജയിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല


കൊച്ചി /
മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ ഇനി ആകാംക്ഷ മന്ത്രിമാർ ആരെന്നതിലാണ്. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മന്ത്രിമാരെ തീരുമാനിക്കുന്നതാണ് കോൺഗ്രസിന് മുന്നിലുള്ള കടമ്പ. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതോടെ, മന്ത്രിസഭയിൽ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ കൂടുതൽ അവകാശവാദങ്ങളുമായി വന്നേക്കാം. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഉടൻ പ്രഖ്യാപിച്ചേക്കും.
ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യം ഉന്നയിക്കുന്ന മുസ്‌ലിം ലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കുപുറമേ പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്.
രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം പാർട്ടി ചെയർമാൻ പി ജെ ജോസഫ് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. 63 സീറ്റുള്ളതിനാൽ ധനകാര്യം ഉൾപ്പെടെയുള്ള വകുപ്പുകൾ കോൺഗ്രസ് തന്നെയാകും കൈകാര്യംചെയ്യുക.
അതേസമയം സിപിഐഎം വിമതരായി ജയിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല.



Advertisement
BERIKAN KOMENTAR ()