"

BREAKING NEWS

AD

AD

ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് 8 തൊഴിലാളികൾ മരിച്ചു

advertise here
വിശാഖപട്ടണം /ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് 8 തൊഴിലാളികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ 'രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡി'ലാണ് സംഭവം. ആറുപേരിൽ നാലു പേരുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യകുമാർ യാദവ് അറിയിച്ചു. ഉരുക്കിയ ഇരുമ്പ് വഹിച്ചിരുന്ന ബക്കറ്റ് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടയിൽ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം. 1600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കിയ ഇരുമ്പാണ് മറിഞ്ഞതെന്നും അവർ പറയുന്നു. കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് സെക്ഷനിലാണ് അപകടമുണ്ടായത്.
Advertisement
BERIKAN KOMENTAR ()