"

BREAKING NEWS

AD

AD

ഓപ്പറേഷൻ തൂഫാൻ എംഡി എം എയുമായി യുവാവ് അറസ്റ്റിൽ

advertise here

തളിപ്പറമ്പ /
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 5 .4383 ഗ്രാം എംഡി എം എയുമായി യുവാവിനെ  അറസ്റ്റ് ചെയ്തു. കൂവേരി എളംമ്പേരം പാറയിലെ സി. മൂസാൻകുട്ടിയെ (24) യാണ് എസ്.ഐ കെ. എസ്. നിതിനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 4.20 മണിയോടെ നടത്തിയ റെയ്ഡിൽ ചപ്പാരപ്പടവിലെ  വീട്ടിൻ്റെ കിടപ്പുമുറിയിലെ ഷെൽഫിൽ നിന്നാണ് മാരക ലഹരി മരുന്നായ5.4383 ഗ്രാം എംഡി എം എയുമായി യുവാവ് പോലീസ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് വലിക്കാൻ  ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ്,കറുത്ത പേപ്പർ ബോക്സ്, ഡിജിറ്റൽ ത്രാസ്, ഐഫോൺ എന്നിവയും പിടിച്ചെടുത്തു രാത്രിയോടെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് സംഘത്തിൽ ഗ്രേഡ് എസ് ഐ മാരായ അശോകൻ, കെ.സിന്ധു, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ശ്രീജിത്, ഗിരീഷ്, സജിത്ത്, ഷിജുമോൻ ,നിഷാദ്, ഡ്രൈവർ മഹേഷ് എന്നിവരും ഉണ്ടായിരുന്നു.
Advertisement
BERIKAN KOMENTAR ()