"

BREAKING NEWS

AD

AD

വിമാനത്താവളത്തിൽ ഇറങ്ങിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു

advertise here



അബൂദബി / നാട്ടിൽനിന്ന് അവധി കഴിഞ്ഞ് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം കാടാമ്പുഴ കാരേക്കാട് ചിത്രമ്പള്ളി സ്വദേശി ഷറഫുദ്ദീൻ നാരങ്ങാടൻ (46) ആണ് മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടൻ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒരു വർഷം മുമ്പേയാണ് ജോലിക്കായി അബൂദബിയിൽ എത്തിയത്. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: ബീരാൻകുട്ടി. മാതാവ്: സൈനബ. ഭാര്യ: ഹസീബ. മക്കൾ: ഫാത്തിമ സാനിയ, മുഹമ്മദ് സഹൽ.
Advertisement
BERIKAN KOMENTAR ()