കണ്ണൂർ/ 'ഓപ്പറേഷൻ തണ്ടർ' എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5.500 കിലോഗ്രാം കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ. ബിഹാർ ഹാറാ ജില്ലയിലെ ബജ്പുരി സ്വദേശി സന്ദീപ് കുമാർ സിംഗാണ് (28) കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അക്ഷയ് കെ.യുടെ നേതൃത്വത്തിൽ പുതിയതെരുവിൽ വെച്ച് അറസ്റ്റിലായത്.
എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള എ.ടി.എസുമായി സഹകരിച്ചായിരുന്നു പരിശോധന. ബിഹാറിൽ നിന്ന് കഞ്ചാവ് എത്തിച്ച് കണ്ണൂരിൽ മൊത്ത വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ഇയാൾ മുൻപും പലതവണ ഇത്തരത്തിൽ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. പ്രതിയെ കണ്ണൂർ രണ്ടാമത് കോടതിയിൽ ഹാജരാക്കും.
Advertisement