"

BREAKING NEWS

AD

AD

നാടിൻ്റെവികസനത്തിൽ കക്ഷി രാഷ്ട്രീയമില്ല, ടി.കെ.ഗോവിന്ദൻ

advertise here


തളിപ്പറമ്പ്/ നാടിൻ്റെ വികസനത്തില്‍ കക്ഷിരാഷ്ട്രീയമില്ലെന്നും തിരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണപക്ഷം മാത്രമേയുള്ളൂവെന്ന് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. പറഞ്ഞത് എല്ലാവരും മനസില്‍വെക്കുന്നത് നല്ലതാണെന്നും ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എം.എല്‍.എക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് അംഗങ്ങള്‍ സ്വീകരണപരിപാടി ബഹിഷ്‌ക്കരിച്ച പശ്ചാത്തലത്തിലായിരുന്നു എം.എല്‍.എയുടെ പ്രതികരണം. 

തിരഞ്ഞെടുപ്പില്‍ പരസ്പരം വീറും വാശിയും ഉണ്ടായിരുന്നന്നുവെങ്കിലും വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പിണറായി വിജയനും എം.വി.ഗോവിന്ദനും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തിരുന്നു. ജനാധിപത്യക്രമത്തില്‍ ഇത് എല്ലാവരും അംഗീകരിക്കേണ്ട സാമാന്യമര്യാദയാണെന്നും എം.എല്‍.എ പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് നിര്‍ദ്ദേശിക്കുന്ന എല്ലാ വികസന പ്രവര്‍ത്തികള്‍ക്കും എം.എല്‍.എ പിന്തുണ ഉറപ്പുനല്‍കി. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സിജി വട്ടക്കാട്ട് എം.എല്‍.എക്ക് ഉപഹാരം നല്‍കി. വൈസ് പ്രസിഡന്റ് അനീഷ് പൂവനാട്ട്, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി, സ്ഥിരം സമിതി അധ്യക്ഷ റുഖിയ, ബി.ഡി.ഒ കെ.പ്രകാശന്‍, അസി.എഞ്ചിനീയര്‍ എം.വി.രാജേഷ്, പ്രമീള രാജന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ.സരസ്വതി, മുസ്ലിം ലീഗ് നേതാക്കളായ ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.വി.അബ്ദുള്‍ഷുക്കൂര്‍, കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് പി.വി.സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ സായ സുധീര്‍, ലാമിയ ലത്തീഫ് എന്നിവരെ എം.എല്‍.എ മൊമെന്റോ നല്‍കി അനുമോദിച്ചു.


Advertisement
BERIKAN KOMENTAR ()