"

BREAKING NEWS

AD

AD

കൊട്ടിയൂരും ശബരിമലയോടൊപ്പം ലോക ശ്രദ്ധയാകർഷിക്കുന്നു

advertise here


വടകര /
കൊട്ടിയൂരും ശബരിമലയോടൊപ്പം ലോക ശ്രദ്ധയാകർഷിക്കുന്നു. ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം നടന്നുകൊണ്ടിരിക്കുകയാല്ലോ .മുൻ വർഷങ്ങളിൽ വടക്കൻ മലബാറിലെ ഭക്തർ മാത്രം കൂടുതലായി സന്ദർശിച്ചിരുന്ന  ദേവസ്ഥാനം ആയിരുന്നു കൊട്ടിയൂർ. എന്നാൽ കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങളായി കേരളത്തിന്റെ മുഴുവൻ ജില്ലകളിൽ നിന്നും ഭക്തർ വൈശാഖ മഹോത്സവത്തിന് കൊട്ടിയൂരിൽ എത്തി തുടങ്ങിയിട്ടുണ്ട് . കാനന ക്ഷേത്രമായ കൊട്ടിയൂരിൽ പ്രകൃതിയോട് ഇണങ്ങിയ രീതിയിലുള്ള ആചാര അനുഷ്ഠാനങ്ങളാണ് പ്രാചീനകാലം മുതൽ നടന്ന് പോന്നിരുന്നത്

സോഷ്യൽ മീഡിയയുടെ വളർച്ച കൊട്ടിയൂരിന്റെ പേരും പ്രശസ്തിയും കേരളത്തിലൊട്ടും അതോടൊപ്പം തന്നെ നമ്മുടെ അന്യ സംസ്ഥാനങ്ങളിലടക്കം അറിയുകയും അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് വൈശാഖ മഹോത്സവത്തിന്റെ ഭാഗമാകാൻ കൊട്ടിയൂരിലേക്ക് എത്തിക്കൊണ്ടിരുക്കുന്നത് 

കഴിഞ്ഞവർഷം മുതലാണ് പ്രത്യേകിച്ചും നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിലെ ഭക്തർ കൊട്ടിയൂരിനെ പറ്റി അറിയുകയും ആയിരക്കണക്കിന് ആളുകൾ കൊട്ടിയൂരിലേക്ക് എത്തുകയും ചെയ്യുന്നത്.

താരതമ്യേന വളരെ ചുരുങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ കൊടിയൂരിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നുള്ളൂ എന്നുള്ളത് സത്യമാണ് . അതിനു കാരണം ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു ചെറിയ പ്രദേശത്തിൻ്റെ  ഉത്സവമായിട്ടാണ് കൊട്ടിയൂരിലെ ഉത്സവം നടന്നുപോകുന്നത് എന്നുള്ളത് തന്നെയാണ്. എന്നാൽ മാറിവരുന്ന ഈ സാഹചര്യത്തിൽ കൊട്ടിയൂരിലേക്കുള്ള ചെറുതും വലുതുമായ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും മാറ്റം അത്യാവശ്യം തന്നെയാണ്.

ശബരിമലയെ പോലെ കൊട്ടിയൂരിൽ നിന്നും കുറച്ചു കിലോമീറ്റർ നിന്നും മാറി വിശാലമായ പാർക്കിംഗ് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കേണ്ടതാണ്.ക്ഷേത്രത്തിലെ തിരക്കനുസ്സരിച്ച്  വാഹനങ്ങൾ ക്ഷേത്രത്തിലേക്ക് കടത്തിവിടുന്ന സ്ഥിതി വിശേഷം ഉണ്ടാവണം . അതോടൊപ്പം നിലക്കൽ - പമ്പ സർവീസ് പോലെ കെഎസ്ആർടിസിയും അതേപോലെതന്നെ സ്വകാര്യ ബസ്സുകളും ഷട്ടിൽ സർവീസ് ആരംഭിക്കണം.

ദൂരെ ദേശങ്ങളിൽ നിന്നും കൊട്ടിയൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് താമസിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ മേഖലയിലും സർക്കാർ സംവിധാനങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.ഉൽസവകാലത്ത് ടോയ്‌ലറ്റ് സൗകര്യം ഉൾപ്പെടെ താൽക്കാലിക ഷെഡ്ഡുകൾ ആയാലും അത് ഭക്തർക്ക് വലിയ സൗകര്യപ്രദമാകും.

കഴിഞ്ഞവർഷം തന്നെ മിക്ക ദിവസങ്ങളിലും ഏകദേശം മണത്തന മുതൽ കൊട്ടിയൂർ വരെ നീണ്ട ട്രാഫിക് ബ്ലോക്ക് ആയിരുന്നു കാണാൻ സാധിച്ചിരുന്നത് . മണിക്കൂറുകളോളം ഭക്തർ വാഹനങ്ങളിൽ തന്നെ റോഡിൽ ചെലവഴിക്കേണ്ടി വരുന്ന സാഹചര്യം .കൂടാതെ ക്ഷേത്രത്തിലെത്തിയാൽ ക്ഷേത്രത്തിലും ദർശനത്തിനായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു. ക്ഷേത്രത്തിൽ ദർശനം ലഭിക്കാതെ പോലും ഭക്തർ ഉണ്ടായിരുന്നു എന്നത്  ഏറെ സങ്കടകരം

കൊട്ടിയൂർ ദേവസ്വം ട്രസ്റ്റും അതേപോലെ മലബാർ ദേവസ്വം ബോർഡും കേരള സർക്കാരും ഈ വിഷയത്തിൽ ഒരുമിച്ചിരുന്ന് അടുത്ത വൈശാഖ മഹോത്സവത്തിന് എങ്കിലും ഭക്തർക്ക് സുഖകരമായി ഉത്സവത്തിൽ പങ്കെടുക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മറ്റും ചെയ്യുമെന്ന പ്രതീക്ഷ നാടിന് ഉണ്ട്


Advertisement
BERIKAN KOMENTAR ()