clt
പുതിയതെരു /കെ.വി. സുമേഷ് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പുതിയതെരുവിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. എം.എൽ.എ കെ.വി. സുമേഷ് തന്നെയായിരുന്നു ഉദ്ഘാടകൻ. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ തോടെൻ മോഹനൻ, സാജിത ജബാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു, വാർഡ് മെമ്പർമാരായ അനിത, സജിൽ, ശ്രീലേഖ, കെ. ലത, കെ.വി. സതീശൻ, പ്രദീപൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Advertisement