"

BREAKING NEWS

AD

AD

വ്യാജ ആധാർ രേഖകളുമായി രണ്ട് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

advertise here
കൊല്ലം/ കൊല്ലം ചവറയിൽ വ്യാജ ആധാർ രേഖകളുമായി രണ്ട് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. ധാക്ക സ്വദേശികളായ മിലൻ ഖാൻ, ഭാര്യ മുകൾ ഖൻഡൽ എന്നിവരെയാണ് ചവറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കുറിച്ച് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചവറ പൊലീസ് ഇരുവരെയും പിടികൂടിയത്. കൊല്ലത്തെ മേൽവിലാസത്തിൽ മിലൻ ഖാനിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ആധാർ കാർഡിനെ കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. എവിടെ നിന്നാണ് ലഭിച്ചത്, എത്ര കാലമായി ഇവിടെ തുടരുന്നു എന്നതടക്കമുള്ള കാര്യങ്ങളും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. 
Advertisement
BERIKAN KOMENTAR ()