ബത്തേരി /
വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മൂന്ന് പേർക്ക് രോഗം സ്ഥിരികരിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. തിളപ്പിച്ചാറിയ വെള്ളം നൽകാത്ത ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു പ്രതികരണം
ഷിഗല്ല ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി. കോളിയാടി എയുപി സ്കൂളിലെ കിണറിലെ വെള്ളത്തിന്റെ പരിശോധന ഫലം നാളെ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസരം വൃത്തിയാക്കുന്ന കാര്യങ്ങൾ വേഗത്തിൽ ആക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഹോട്ടലുകളിലും തട്ടുകടകളിലും കർശനമായ പരിശോധന നടത്തും. രോഗനിയന്ത്രണത്തിന് എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Advertisement