"

BREAKING NEWS

AD

AD

10,000 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

advertise here
കോഴിക്കോട്/ റോഡ് പണിയുടെ ബില്ലുകൾ പാസാക്കാൻ പിഡബ്ല്യുഡി കോൺട്രാക്ടറിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസീയറും ഓടമ്പ്ര സ്വദേശിയുമായ നവീൻ രവിയെ (47) ആണ് വിജിലൻസ് സംഘം പണം കൈപ്പറ്റുന്നതിനിടെ പിടികൂടിയത്.
പിഡബ്ല്യുഡി കോൺട്രാക്ട് പണികൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച രണ്ട് റോഡ് പണികളുടെ ബില്ലുകൾ അസിസ്റ്റന്റ് എഞ്ചിനീയർ അളവെടുത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അംഗീകരിച്ച ശേഷം ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രൈസ് സോഫ്റ്റ്‌വെയർ വഴിയും നേരിട്ടും അയച്ചിരുന്നു.
എന്നാൽ രണ്ടു ബില്ലും ഒന്നരമാസമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഓവർസീയർ നവീൻ രവിക്ക് മുന്നിൽ തീരുമാനം ആകാതെ കിടന്നതിനെ തുടർന്ന് പരാതിക്കാരൻ ഒരു സുഹൃത്തുമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തി ഓവർസീയർ നവീൻ രവിയെ നേരിൽ കണ്ട് വിവരം തിരക്കുകയായിരുന്നു. എന്നാൽ ഈ സമയം ബിൽ പെട്ടെന്ന് ശരിയാക്കി നൽകാമെന്നും അതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതായാണ് വിജിലൻസിന് പരാതി ലഭിച്ചത്.


Advertisement
BERIKAN KOMENTAR ()