"

BREAKING NEWS

AD

AD

ഭാരതീയ വ്യാപാരി വ്യവസായി സംഘം ഉളിക്കൽ യൂണിറ്റ് തുടങ്ങി

advertise here




ഉളിക്കൽ /ഭാരതീയ വ്യാപാരി വ്യവസായി സംഘം  ഉളിക്കൽ യൂണിറ്റിന്റെ രൂപീകരണയോഗം ഉളിക്കലിൽ നടന്നു. താലൂക്ക് പ്രസിഡന്റ് നവനീത് ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടിന്റു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം എം. ബാലകൃഷ്ണൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് ഇ.പി. മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ ലക്ഷ്യങ്ങളും ഭാവി പ്രവർത്തന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗിരീഷ് എ.എൻ. പ്രസിഡന്റായും മനേഷ് നുച്ചിയാട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ബിജു എ.പി., അനിൽ നുച്ചിയാട്, ഉത്തമൻ എന്നിവരെയും സെക്രട്ടറിമാരായി  രാജു എം.കെ., മോഹനൻ കെ.ആർ. എന്നിവരെയും ഖജാൻജിയായി  സിബി ശിവദാസിനെയും തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിക്ക് യോഗം ആശംസകൾ നേർന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും കമ്മിറ്റി തീരുമാനിച്ചു
Advertisement
BERIKAN KOMENTAR ()