കണ്ണൂർ/മതേതരത്വ ബോധത്തോടെ രാഷ്ട്രീയ സേവനം നടത്താൻ യുവാക്കൾ സിഎച്ചിനെ മാതൃകയാക്കണമെന്നും സിഎച്ച് കൊളുത്തിയ ദീപം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കേണ്ടത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു .സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടി മുന്നിൽ നിന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്നും അതിന് മുന്നിൽ നിന്ന നേതാവാണ് സിഎച്ച് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഫോക്കസ് നേതൃത്വ ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .പ്രസിഡന്റ് സിഎം ഇസ്സുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു ജനസെക്രട്ടറി അസ്‌ലം പാറേത്ത് സ്വാഗതം പറഞ്ഞു .ടി എ തങ്ങൾ ,നസീർ നെല്ലൂർ ,പിസി നസീർ ,അൽത്താഫ് മങ്ങാടൻ ഷബീന ടീച്ചർ ,മുസ്‌ലിഹ് മഠത്തിൽ ,ലത്തീഫ് ഇടവച്ചാൽ ,നസീർ പുറത്തീൽ ,ശമീമടീച്ചർ ,സികെ മുഹമ്മദലി ,സിയാദ് തങ്ങൾ ,രിഷാം താണ ,മൻസൂർ വിവി ,അനസ് എംപി ,നിമ്‌റാസ് മായിൻമുക്ക് ,നൗഷാദ് കെപി ,മുഫ്‌സീർ മഠത്തിൽ ,ഹാഫിൽ വട്ടപ്പൊയിൽ ,വസീം അക്രം സംസാരിച്ചു .
Advertisement