കോട്ടയം /കനത്ത മഴയില്‍ തകര്‍ന്നടിഞ്ഞ് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖല. ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
അവസാനിക്കാത്ത നൊമ്പരക്കാഴ്ചകളിലേക്ക് ഒടുവിലെത്തിയത് കുത്തിയൊഴുകി വരുന്ന വെള്ളത്തില്‍ ഒലിച്ചു പോവുന്ന വീടിന്റെ ദൃശ്യങ്ങളാണ്. ഷെയർ ചെയ്യാൻ എളുപ്പമാണ് പക്ഷെ,ഒരായുസ്സിന്റെ പ്രയത്‌നമാണ് ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞത്. മലമുകളില്‍ നിന്നുള്ള അതിശക്തമായ വെള്ളപ്പാച്ചിലിലാണ് വീട് മുഴുവനായും തകര്‍ന്ന് ഒലിച്ചു പോയത്.
മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിയുടെ വീടാണ് മലവെള്ളപ്പാച്ചിലില്‍ ശനിയാഴ്ച ഒഴുകി പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു.
പുഴയോട് ചേര്‍ന്നാണ് വീടുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ചു പോവുകയും വീട് തകര്‍ന്ന് പോവുകയുമായിരുന്നു.