"

BREAKING NEWS


യുവാവ് കാറിനുള്ളില്‍ തീകൊളുത്തിയ നിലയിൽ

advertise here


 കോഴിക്കോട്/കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡിൽ കാറിൽ യുവാവ് തീകൊളുത്തിയ നിലയിൽ. നിര്‍ത്തിയിട്ട കാറില്‍നിന്ന് പുക കണ്ടതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു കാർ. ഇതോടെ നാട്ടുകാര്‍ ചില്ലുകള്‍ തകര്‍ത്ത് യുവാവിനെ പുറത്തെടുക്കുകയായിരുന്നു. 

പെട്രോൾ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്. എന്നാൽ തീ വ്യാപിക്കാത്തതിനാല്‍ നിസാരമായി പൊള്ളലേറ്റിട്ടുള്ളൂ. തീ പടരുന്നതിന് മുമ്പ് തന്നെ ആളുകൾ രക്ഷിക്കുകയായിരുന്നു. 

ചോദ്യങ്ങളോടൊന്നും പ്രതികരിക്കാത്തത് കൊണ്ട് തന്നെ ഇയാളുടെ പേരോ മേൽ വിലാസമോ ലഭിച്ചിട്ടില്ല. കാർ വന്ന ദിശ അനുസരിച്ച് വയനാട്ടിൽ നിന്ന് വന്നതാകാം എന്നാണ് കരുതുന്നത്. തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Advertisement
BERIKAN KOMENTAR ()