ഇരിക്കൂർ /ഗൾഫ് പ്രതിസന്ധിയും കോവിഡ് വ്യാപനവും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ പുനരധിവാസകാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കൊടിയ വഞ്ചനക്കെതിരെ ജനകീയ പ്രക്ഷോഭം അനിവാര്യമാണെന്ന് പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം സംഗമം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ശ്രീകണ്ഠപുരം സി എച്ച്സൗധത്തിൽ പ്രവാസി ലീഗ് ജില്ലാ ട്രഷറർ യു.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഉമ്മർഹാജി അധ്യക്ഷത വഹിച്ചു.
ഈ മാസം 21 ന് കണ്ണൂരിൽ നടക്കുന്ന കലക്ട്രേറ്റ് ധർണ്ണയിൽ മണ്ഡലത്തിൽ നിന്നും 25 ൽ കുറയാത്ത പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.
വി.കെ.അബ്ദുൽഖാദർ മൗലവി,പി.വി.മുഹമ്മദ് അരീക്കോട്,പി.കെ.പി. അബ്ദുൽ സലാംമൗലവി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.
വി.കെ.നജീബ് സ്വാഗതവും സി.അബ്ദുൽ ഖാദർ,
കെ.കെ.എം.നുച്ചിയാട്, സൗബാൻ നടുവിൽ, എം. ഇബ്രാഹിംശ്രീകണ്ഠപുരം പി.എം.ഉമ്മർകുട്ടി ഹാജി,യു.പി.അയ്യൂബ്, സൈഫുദ്ദീൻ നടുവിൽ, അഷറഫ് ഉദയഗിരി പ്രസംഗിച്ചു.