തളിപ്പറമ്പ് /ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും പട്ടുവം, മോറാഴ ,പരിയാരം, തളിപ്പറമ്പ് എന്നിവിടങ്ങളിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി.
പട്ടുവം കാവുങ്കലിൽ വാടക വീട്ടിൽ താമസിക്കുന്ന കെ.സി.രാജീവൻ്റെ വീടിനു മുകളിൽ തെങ്ങ്, കമുങ്ങ് എന്നി മരങ്ങൾ കടപഴകി വീണു.
വാർഡ് മെമ്പർ ടി.വി.സിന്ധുവിൻ്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് കാവുങ്കൽ യൂണിറ്റ് വളണ്ടിയർമാർ സ്ഥലത്തെത്തി മരങ്ങൾ മുറിച്ച് മാറ്റി.
ടി.വി.അനൂപ്, എം.മനോജ്, എം.വി.രജീഷ് എന്നിവർ നേതൃത്വം നല്കി.
പട്ടുവം കണിയം ചാലിലെ മീത്തലെ വീട് നാരായണൻ്റെ മുറ്റത്തെ വീട്ടു മതിൽ ഇടിഞ്ഞു വീണു .
കുന്നരുവിലെ മേലേത്ത് നിഷയുടെ ആൾ താമസമില്ലാത്ത വീടിന് മുകളിൽ തെങ്ങ് കടപുഴകിവീന്ന് തകർന്നു പോയി.
കരിക്കാൽ മഹാവിഷ്ണു ക്ഷേത്രം റോഡിലെ അംഗൻവാടിക്ക് മുൻവശത്തെ മതിൽ ഇടിഞ്ഞു ഗതാഗതം തടസപ്പെട്ടു .
പരിയാരം മുക്കുന്നിലെ കുപ്പാടകത്ത് ലക്ഷമണൻ്റെ വീടിന് മുയിൽ തെങ്ങ് പൊട്ടിവീണ് ഭാഗികമായി നാശം സംഭവിച്ചു .
ആന്തൂരിലെ മുണ്ടപ്രം അഗംനവാടിക്ക് സമീപത്തെ ലത വാസുവിൻ്റെ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു .തവളപ്പാറയിലെ
തൃപ്പാണിക്കര രാധയുടെ വീട്ടു മതിൽ തകർന്നു.
പരിയാരം കുറ്റിയേരിയിലെ തങ്കപ്പൻ, കാർക്കിലിലെ കാനോലിക്കൽ മാണി എന്നിവരുടെ വീടുകൾക്ക് ഇടിമിന്നലിൽ ഭാഗികമായി
നാശം സംഭവിച്ചു .
തളിപ്പറമ്പ് പൂക്കോത്ത് തെരു കാനത്ത് ശിവക്ഷേത്രത്തിനു സമീപത്തെ റിട്ട: പ്രധാന അദ്ധ്യാപകൻ കെ.വി.രമേശൻ്റയും, കൂപ്പൻ സഫിയയുടെയും വീടിൻ്റെ മതിൽ ഇടിഞ്ഞു .
ആടിക്കും പറയിലെ ഷാഹുൽ ഹമീദിൻ്റ വീടിനു സമീപത്തെ മതിൽ തകർന്നുവീണു ഷാഹുൽ ഹമീദിൻ്റെ കാർ തകർ