"

BREAKING NEWS


പ്ലസ് വൺ സീറ്റ് അപര്യാപ്തതയ്ക്കെതിരെ അവകാശ സമരവുമായി കെ.എസ്.യു.

advertise here


ഇരിക്കൂർ,  സംസ്ഥാനത്ത് നിലനിൽക്കുന്ന പ്ലസ് വൺ സീറ്റ് അപര്യാപ്തതയ്ക്കെതിരെ കെ.എസ്.യു ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എ.ഇ ഓഫീസിന് മുന്നിൽ അവകാശസമരം നടത്തി.

രണ്ട് അലോട്മെൻറുകൾ കഴിഞ്ഞിട്ടും നിരവധി വിദ്യാർത്ഥികൾക്കിത് വരെ പ്ലസ് വൺ പ്രവേശനം ലഭ്യമായിട്ടില്ല. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് പോലും ആഗ്രഹിച്ച വിഷയങ്ങളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളത്.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുക, അശാസ്ത്രീയമായ സീറ്റ് വർദ്ധനവിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു അവകാശ സമരം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടി സി ജോ മറ്റപ്പള്ളി സമരം ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് സുഹൈൽ ചെമ്പൻ തൊട്ടി അദ്ധ്യക്ഷത വഹിച്ചു.

അൻസിൽ വാഴപ്പള്ളിൽ, മുഹ്സിൻ കാതിയോട്, അഡ്വ. സി നിഖിൽ, ആനന്ദബാബു, നഹീൽ ടി, നവ്യ നാരായണൻ, സ്വാലിഹ് കെ.കെ, ജിതിൻ ഒ. ആർ, അഖിൽ എന്നിവർ സംസാരിച്ചു.

 

Advertisement
BERIKAN KOMENTAR ()