"

BREAKING NEWS


കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു

advertise here



മലപ്പുറം /കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്. 

പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പള്ളിക്കല്‍ ബസാറില്‍ ചെരുപ്പ് കമ്പനിയില്‍ പ്രശ്‌നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്‌ഐയെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശിയായ പ്രതി ഹരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

Advertisement
BERIKAN KOMENTAR ()