"

BREAKING NEWS


വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

advertise here

സുല്‍ത്താന്‍ ബത്തേരി / വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് പുല്‍പ്പള്ളി ചേകാടി എ യു പി സ്‌കൂളിലെ 24 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഛര്‍ദി, തലവേദന, വയറുവേദന തുടങ്ങിയ അസ്വാസ്ഥ്യങ്ങളാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. വിനോദയാത്രക്ക് പോകുമ്പോള്‍ കൈവശം കരുതിയിരുന്ന ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

 

Advertisement
BERIKAN KOMENTAR ()