പാലക്കാട് / തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡ് പടലിക്കാട് റോഡരികിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം നിർമിച്ച ഓഫീസിലാണ് സംഭവം.
മരണകാരണം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്ത് രാവിലെ ശിവനെ കണ്ടവരുണ്ട്. ഇയാള്‍ അവിവാഹിതനാണ്. വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയതാണെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.
Advertisement