ന്യൂഡല്‍ഹി / ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇലക്ട്രീഷ്യനെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം. ശ്രീനഗര്‍ സ്വദേശി തുഫൈല്‍ നിയാസ് ഭട്ടിനെയാണ് അറസ്റ്റ് ചെയ്തത്. പുല്‍വാമയിലാണ് ഇയാള്‍ ഇലക്ട്രീഷ്യനായി പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ഒരു വ്യവസായ എസ്റ്റേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ജമ്മു കശ്മീര്‍ പോലീസിലെ സംസ്ഥാന അന്വേഷണ സംഘവും (എസ് ഐ എ) സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വൈറ്റ് കോളര്‍ ഭീകര സംഘവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.
സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ചാവേര്‍ ഉമര്‍ ഉന്‍ നബി ഉള്‍പ്പെടെ 14 പേരാണ് ഈമാസം പത്തിനുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
Advertisement