"

BREAKING NEWS


മെരുവമ്പായി വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു

advertise here



മെരുവമ്പായി /കൂത്തുപറമ്പിനടുത്ത് മെരുവമ്പായിയിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ്
വയോധികയ്ക്ക് ദാരുണാന്ത്യം.
മൂന്നാംപീടിക പള്ളിക്കുന്നിന് സമീപത്തെ ചെറുവളത്ത് സരോജിനി (64) ആണ് മരിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് വെട്ടി തെളിക്കുന്നതിനിടെയാണ് അപകടം.
കൂത്തുപറമ്പ് ഫയർഫോഴ്സെത്തി ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisement
BERIKAN KOMENTAR ()